Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Overconfident

മി​ക​ച്ച വി​ജ​യസാ​ധ്യ​ത; അ​മി​ത ആ​ത്മ​വി​ശ്വാ​സം വേ​ണ്ട: മു​ന്ന​റി​യി​പ്പുമായി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് മി​​​ക​​​ച്ച വി​​​ജ​​​യ സാ​​​ധ്യ​​​ത​​​യാ​​​ണു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്നും എ​​​ന്നാ​​​ൽ അ​​​മി​​​ത ആ​​​ത്മ​​​വി​​​ശ്വാ​​​സം പാ​​​ടി​​​ല്ലെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം. ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളാ​​​ണ് ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ മി​​​ക​​​ച്ച വി​​​ജ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​മി​​​ത​​​വി​​​ശ്വാ​​​സം പാ​​​ടി​​​ല്ല. ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്ക​​​ണം. യു​​​ഡി​​​എ​​​ഫി​​​ന് ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്താ​​​നു​​​ള്ള അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റ് പ​​​റ​​​ഞ്ഞു.

വി​​​ഭ​​​ജ​​​നം സം​​​ബ​​​ന്ധി​​​ച്ച് ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി അ​​​ന്തി​​​മ​​​ഘ​​​ട്ട ച​​​ർ​​​ച്ച​​​യി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് അ​​​റി​​​യി​​​ച്ചു. ഒ​​​രു​​​വ​​​ട്ടം കൂ​​​ടി​​​യു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യോ​​​ടെ ഘ​​​ട​​​ക ക​​​ക്ഷി​​​ക​​​ളു​​​മാ​​​യു​​​ള്ള സീ​​​റ്റ് വി​​​ഭ​​​ജ​​​നം പൂ​​​ർ​​​ത്തി​​​യാ​​​കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

വോ​​​ട്ടേ​​​ഴ്സ് ലി​​​സ്റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും വ​​​ലി​​​യ തോ​​​തി​​​ൽ പു​​​തു​​​താ​​​യി വോ​​​ട്ട് ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ യ​​​ഥാ​​​ർ​​​ഥ വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണോ ഇ​​​വ​​​രെ​​​ന്ന​​​ത് കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശ​​​മു​​​യ​​​ർ​​​ന്നു.

കേ​​​ന്ദ്ര നി​​​രീ​​​ക്ഷ​​​ക​​​രാ​​​യി ക​​​ർ​​​ണാ​​​ട​​​ക മ​​​ന്ത്രി കെ.​​​ജെ. ജോ​​​ർ​​​ജ്, ക​​​ന​​​യ്യ കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up